ഞാൻ സെമിനാരിയിൽ പഠിക്കുന്ന കാലത്ത് എഴുതിയ  ഒരു ഗാനം. ഒരെഒരു ഗാനം.

ആനന്ദത്തിൻ അനശ്വരമേ 
സ്നേഹത്തിന്റെ നിറകുടമേ 
നിന്നിൽ ഞാൻ അലിഞ്ഞുചേരാൻ 
എൻ സർവവും സമർപ്പിക്കുന്നെ  (2)

ജീവദായകാ സ്നേഹദായകാ 
വരുന്നു വരുന്നു നിൻ  സവിധേ 
തുണയായ്‌ തണലായ്‌ 
ആശ്രയം നീ (2)

പാരിൽ ദുരിതങ്ങൾ ഏറുമ്പോൾ 
ജീവൻ വേറിട്ടു പോകുന്നുവോ 
തുണയായ്‌ തണലായ്‌ കൂടെയുള്ളോൻ 
തുണയായ്‌ തണലായ്‌ ആശ്രയം നീ (2)
                                    (ജീവദായകാ....)

തിരുരാജ്യം വന്നണഞ്ഞീടുന്നു 
ക്ലേശം ദുരിതം തീരാറായ് 
തുണയായ്‌ സഖിയായ്‌ പരിപാലകനായ് 
തുണയായ്‌ സഖിയായ്‌ ആലംബം നീ(2)
                                      (ജീവദായകാ...) 

നിത്യകാലം സ്വർഗ്ഗെ വാണീടുമെ 
പ്രിയനോടൊപ്പം യുഗായുഗമായ് 
ഹല്ലേലുയ പാടീടുമേ 
പ്രിയനോടൊപ്പം പാടും മോദാൽ (2)
                                       (ജീവദായകാ)

Contact

Name

Email *

Message *