മാതാപിതാക്കൾ ഏറെ പ്രതീക്ഷയോടെയാണ് കുട്ടികളെ അന്യസംസ്ഥാനങ്ങളിലേക്കും അന്യ  രാജ്യങ്ങളിലേക്കും പഠനത്തിനായി  അയക്കുന്നത്. അവർ പഠിച്ചു മിടുക്കരായി വരുന്നതും നോക്കി കാത്തിരിക്കുകയാണ് അവർ. 




എന്നാൽ ഒരു സുപ്രഭാതത്തിൽ എല്ലാ പ്രതീക്ഷകളും തകർത്തു അവരുടെ ജീവിതം നരാധമന്മാർ പിച്ചിച്ചീന്തുമ്പോൾ തകർന്നുടയുന്നത് വൻ പ്രതീക്ഷകളാണ്. ഇവരെ  ഓർത്തു പിന്നീട് വിലപിച്ചിട്ട് എന്ത് കാര്യം? സമയാസമയങ്ങളിൽ അവരെക്കുറിച്ച് അന്വേഷിക്കുകയോ പ്രാർഥിക്കുകയോ ചെയ്തില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരും. അവരുടെ സ്നേഹം പലപ്പോഴും പോക്കറ്റ്‌ മണിയോട് ആയിരിക്കും. അത്  നിങ്ങളോടല്ല എന്നല്ല എന്നറിയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരിക്കും. അവരെ ഒന്ന് ഗൌനിക്കണേ...അവരുടെ സുഹൃത്തുക്കൾ ആരെന്നും അവരുടെ ജീവിതം എങ്ങനെയെന്നും അവരുടെ ആത്മീയ നിലവാരം എങ്ങനെയെന്നും അറിയാനുള്ള ബാധ്യത മാതാപിതാക്കൾക്കും സഭയ്ക്കും ഉണ്ട്. കഴുകൻ കണ്ണുകൾ എപ്പോഴും അവർക്ക് പിന്നാലെയുണ്ടെന്നു മറക്കരുത്.

Contact

Name

Email *

Message *