ഭൂമിക്കൊരു സ്നേഹം നല്കൂ 

ഇന്ന് ലോക ഭൗമ  ദിനം. എല്ലാ വർഷവും ഏപ്രിൽ 22 ഭൌമ ദിനമായി ആഘോഷിക്കുന്നു. 700 കോടിയിൽ അധികം മനുഷ്യര് അധിവസിക്കുന്ന ഈ ഭൂമിയിൽ എന്തെല്ലാം സംഭവങ്ങളാണ് ദിനംപ്രതി നടക്കുന്നത്. അതിൽ ഭൂരിപക്ഷവും ഭൂമിക്കു സഹിക്കാൻ പറ്റാത്ത അതിക്രമാങ്ങങ്ങളും പീഡനവും തീവ്രവാദവും അഴിമതിയും കൊള്ളയും കൊലപാതകങ്ങളും ആണ്. ഭൂമിയെ ദ്രോഹിക്കുന്ന തരത്തില മലകളെ പോലും കീറിമുറിച്ചു വികസനം എന്നാ ഓമനപേരിൽ കെട്ടിപ്പൊക്കുന്ന മണി സൗധങ്ങൾ, പ്രകൃതിരമണീയമായ സൗന്ദര്യം തുളുമ്പി നില്ക്കുന്ന വൃക്ഷലദാധികൽ പോലും വെട്ടിമുറിച്ച് പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നു. മഴ മേഘങ്ങൾ തിങ്ങിനിരഞ്ഞിരുന്ന പ്രദേശങ്ങൾ പോലും ഇന്ന് അത്യുഷ്ണതിന്റെ പിടിയിലാണ്. ജലത്തിനും മത് ധാധുക്കല്ക്കും വേണ്ടി ആഴത്തിൽ കുഴിക്കുന്ന കുഴികൾ ഭൂമിയുടെ മാറിനെ കീറിമുറിക്കുന്നു. നെൽപാടങ്ങൾ നികത്തി ഫ്ലാറ്റുകൾ പണിയുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരുന്ന കാലാവസ്ഥയുടെ സന്തുലിതാവസ്ഥ ഈ മാറ്റങ്ങൾ കൊണ്ട് നഷ്ടമാകുന്നു....ദിവസവും വെടിപോടുന്ന പാറമടകൾ, ഭൂകമ്പവും മറ്റു പ്രകൃതി ദുരന്തങ്ങളും ക്ഷണിച്ചുവരുത്തുന്നു. ഇത്രയും പോരാ എന്ന് തോന്നിയിട്ടാണ് ഇപ്പോൾ നെല്പാടങ്ങൾ നികത്തി വിമാനത്താവളം വേണമെന്ന വാശിയും. ശുദ്ധ ജലം, വായു, സൂര്യപ്രകാശം എല്ലാം ഇന്ന് വിഷലിപ്തമാകുകയാണ്.......അപ്പോഴും നാം ഭൗമദിനം കൊണ്ടാടുകയാണ് ആര്ക്കുവേണ്ടി?

Contact

Name

Email *

Message *