ലൂസിലെ കല്ല്‌ ലാപ്സായില്ല 
ജെ  വെണ്ണിക്കുളം


യിസ്ഹാക്കിന്റെ  കയ്യില്നിന്നും അനുഗ്രഹവും തട്ടിപ്പറിച്ചു യാക്കോബ് ഓടുകയാണ്. സഹോദരനായ ഏശാവിന്റെ  പെടാതെ എവിടെയെങ്കിലും പോയി ജീവിക്കണം. അതിനു അമ്മ റിബെക്കാ ഒത്താശ ചെയ്തുകൊടുത്തു. പരക്രമത്തിന്റെ രാത്രിയില യാക്കോബ് ലൂസിൽ എത്തി. സന്ധ്യ മയങ്ങിയതുകൊണ്ട് ക്ഷീണം തീർത്തിട്ട് അടുത്ത ദിവസം യാത്ര തുടരാമെന്ന് തീരുമാനിച്ചു. അവിടെ ആ രാത്രിയിൽ അവൻ വിശ്രമിച്ചു. വീട്ടിലായിരുന്നെങ്കിൽ  കിടക്കയും തലയണയും കിട്ടുമായിരുന്നു. ഇവിടെ അത് ഇല്ല. മെത്തയിൽ  കിടന്നുരങ്ങുന്നവർക്ക് അതില്ലെങ്കിൽ ബുദ്ധിമുട്ടാണ്. ഇവിടെ യാക്കോബിന് ഇപ്പോൾ അതൊന്നും വിഷയമേയല്ല. ഒരു 'ഉലക്ക'  ഉറങ്ങും!  തല വയ്ക്കാൻ  കിട്ടിയത് ഒരു കല്ല്‌. അത് വച്ച് കിടന്നുറങ്ങി. 
അന്ന് രാത്രിയില തന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സ്വപ്നം കണ്ടു. സ്വർഗത്തിൽ നിന്നും ഭൂമി  വരെയുള്ള ഒരു കോവണി. അതിലൂടെ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു (ഉല്പ. 28:12).  അന്ന് രാത്രി ദൈവം അവന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചു (28:13 മുതൽ). സഹോദരനെ പേടിചോടിയതാനെങ്കിലും ദൈവം കൂടെയുണ്ടെന്ന ഉറപ്പു കിട്ടിയപ്പോൾ അവനു ആശ്വാസം വന്നു. അവൻ സുരക്ഷിതനാണെന്ന് മനസിലാക്കി.
ഉറക്കമുനര്ന്ന യാകോബ് ആ സ്ഥലത്ത് ദൈവ സാന്നിധ്യം ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞു (28:16). തലയണയായി വച്ച കല്ല്‌ എടുത്തു; കളയാതെ അതിനെ തൂണാക്കിതീർത്തു. ഒരു നേര്ച്ചയും നേർന്ന് ആ സ്ഥലത്തിന് ബെഥേൽ എന്ന് പേരും ഇട്ടു.20 മുതലുള്ള വാക്യങ്ങളിൽ ദൈവവുമായുള്ള ഉടമ്പടിയാണ്. താൻ സുരക്ഷിതനായിരിക്കയും സൌഖ്യത്തോടെ മടങ്ങിവരികയും ചെയ്‌താൽ തൂണായി നിർത്തിയ കല്ല്‌ ദൈവത്തിനു ആലയമായി മാറ്റും എന്ന് പ്രഖ്യാപിച്ചു, കൂടാതെ സകലത്തിനും ദശാംശം കൊടുക്കുമെന്നും പ്രതിജ്ഞ ചെയ്തു. 
വർഷങ്ങൾ കടന്നു പോയി. അനവധിയായ സമ്പത്തും നന്മയും യാക്കോബ് നേടി. താൻ നേടിയതിനെ ഒക്കെ അക്കരെ കടത്തിയ ശേഷം ഏകനായി യാബോക്ക് കടവിൽ ഇരുന്നു ദൈവ ദൂതനുമായി മൽപിടിത്തം നടത്തി ദൈവാനുഗ്രഹം ചോദിച്ചു വാങ്ങി. ഇസ്രായേൽ എന്നാ ബഹുമതിയും ലഭിച്ചു. 
ചില നാളുകള കഴിഞ്ഞു, പണ്ട് കല്ല്‌ തലയനയായി വച്ച സ്ഥലത്തേക്ക്, ദൈവം അവനെ കൊണ്ടുവന്നു. കുടുംബത്തെയും മറ്റും ശുദ്ധീകരിച്ച ശേഷം ലൂസ് എന്നാ ബെഥെലിൽ ദൈവത്തിനു ഒരു യാഗപീഠം പണിതു (35:6). ലൂസിലെ കല്ല്‌ നഷ്ടപ്പെടുതത്തെ വയ്ക്കുകയും വാഗ്ദാനം പാലിക്കുകയും ചെയ്തതിലൂടെ യാക്കോബ് എമ്മ ഇസ്രയേൽ അനുഗ്രഹിതനായി തീർന്നു. ലൂസിലെ കല്ല്‌ ലാപ്സായില്ല, 

Contact

Name

Email *

Message *