നഷ്ടമാക്കല്ലേ ഈ യൗവനം 
 
വിവരസാന്കെതികവിധ്യയുടെ അതിപ്രസരം തലക്കുപിടിച്ച ഇന്നത്തെ തലമുറകളെ 'ഇ-തലമുറകൽ' അഥവാ 'സ്മാര്ട്ട് തലമുറകൽ' എന്ന് വിളിക്കുന്നതിൽ തെറ്റില്ല. ഹൈടെക് സംവിധാനഗൽ ഇല്ലാതെയുള്ള ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലെ ആയി. സ്മാര്ട്ട് ഫോണ്‍, ടാബ്ലറ്റ്, ഫേസ്ബുക്ക്‌, ട്വിറ്റെർ, വാട്സ് ആപ് തുടങ്ങി എന്തെല്ലാമാണ് ആശയവിനിമയത്തിനായി ഇന്ന് ഉപയോഗിക്കുന്നത്. ഇവയിൽ പലതും 'ചീറ്റിങ്ങിനായി' ഉപയോഗിക്കുന്നത് ഖേദകരം തന്നെ.
ഇന്ന് സ്വന്തം കൂട്ടുകാരെ പോലും  കഴിയുന്ന്നില്ല. കൂടെ നടക്കുന്നവർ നമ്മുടെ അനുവാദം കൂടാതെ ചിത്രം എടുക്കുകയും അതിനെ എഡിറ്റ്‌ ചെയ്തു മറ്റൊന്നാക്കി മോർഫ് ചെയ്തു സോഷ്യൽ മീഡിയയിലും മറ്റു ഇന്റർനെറ്റ്‌ സൈറ്റുകളിലും അപ്ലോഡ് ചെയ്യുന്നത് സൈബർ ക്രയിം ആണ്. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ചാരിത്ര്യ ശുദ്ധിയെ ക ഹോദ്യം ചെയ്യുന്ന രീതിയിൽ ചില്ത്രങ്ങൾ വെട്ടിമാറ്റി നഗ്ന ചിത്രങ്ങളില ഒട്ടിച്ചു ചേര്ക്കുന്ന പ്രവണത വര്ദ്ധിച്ചു വരികയാണ്. ഇത് ഇൻറർനെറ്റിൽ പ്രചരിച്ചു കഴിഞ്ഞു മാത്രമേ അറിയാൻ കഴിയൂ, അപ്പോഴേക്കും മാലോകർ ഇതെല്ലം കണ്ടു കഴിഞ്ഞിരിക്കും. സ്വന്തം മക്കളുടെയും എന്തിനേറെ ഭാര്യയുടെയും ചിത്രം വരെ ഇൻറർനെറ്റിൽ വിലക്കാൻ മടിയില്ലാത്ത നരാാധമന്മാരനു ഇന്നുള്ളത്. സൈബർ വാണിഭം ഉറക്കം കെടുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു. 
ഒളി ക്യാമറകൾ സ്ഥാപിച്ചു സ്ത്രീകളുടെ നഗ്നത സ്വന്തം വീട്ടിലിരുന്നു ആസ്വദിക്കുന്ന കിരാാതന്മാർക്കു പണമുണ്ടാക്കാൻ വേറെ വഴി തെടെണ്ടാതില്ലല്ലോ. പണമുണ്ടെങ്കിൽ ഇന്ന് എന്തും ചെയ്യാം. ഒരു ലാപ് ടോപോ മൊബൈലോ  ഉണ്ടെങ്കിൽ ഈ കുറ്റകൃത്യങ്ങൾ നടക്കും. പലരും മാനഹാനി പേടിച്ചു മിണ്ടാതിരിക്കുന്നു. മറ്റു ചിലര് ജീവനൊടുക്കുന്നു. ഇവയിൽ പലതും രസത്തിനു വേണ്ടി ചെയ്യുന്നതാണെങ്കിലും വാൻ കുട്ടക്രിത്യങ്ങളിലെക്കാന് കൊണ്ടെതിക്കുനത്. 
ഇത്തരം വഴിപിഴച്ച സംസ്കാരത്തിനു നടുവിലാണ് പെന്തെകൊസ്ത് തലമുറകളും വളരുന്നത്‌. മക്കൾക്ക്‌ വാരിക്കോരി പണം നല്കുന മാതാപിതാക്കൾ അറിയാതെ എന്തെല്ലാം നടക്കുന്നുണ്ട്. ടാബ്ലാറ്റും സ്മാര്ട്ട് ഫോണും അവര്ക്ക് ആവശ്യമുണ്ടോ എന്ന് പോലും ചിന്തിക്കുനില്ല. പല കുട്ടികളും നല്ലതിനേക്കാൾ മോശമായ കാര്യാങ്ങൽക്കാന് ഉപയോഗിക്കുന്നത്. എന്തിനേറെ ആരാധനാലയങ്ങളിൽ പോലും ഇതിന്റെ ഉപയോഗം വര്ധിചിരിക്കുന്നു. ഇന്ന് ഒരു എസ്  എം എസ മാത്രം മതി നർമസല്ലാപതിനു. മൂന്ന് മണിക്കൂർ പോയികിട്ടാൻ ഇന്ന് അവര്ക്ക് ഒരു പ്രയാസവുമില്ല. പാസ്റ്റർ തകൃതിയായി പ്രസംഗിക്കുമ്പോഴും കുട്ടികളിൽ പലരും ഓണ്‍ലൈനിൽ ആണ്. ഇവ്ടെയിരുന്നു മെസ്സേജ്, ചിത്രങ്ങൾ, മൂവികൾ കൈമാറുന്നു. സൈലന്റ് മോഡിൽ ആയതു കൊണ്ട് അടുത്തിരിക്കുന്ന വ്യക്തി പോലും അറിയുകയും ഇല്ല. 
മറ്റൊന്ന് ഈ മൂന്നു മണിക്കൂറ പോയിക്കിട്ടാൻ മൂവി കാണുക എന്നതാണ്. പാസ്റ്റർ നോക്കുമ്പോൾ ബൈബിൾ പോലിരിക്കുന്ന ടാബ്ലാറ്റിൽ കുട്ടികൾ 'ആത്മീയരാന്'. ഇടക്ക് ഹല്ലെലുയാ പറയുന്നുമുണ്ട്, ആരോടും സംസാരിക്കുന്നില്ല. ഇവിടെ ആർക്കാണ് പിഴച്ചത്? തലമുരകൽക്കൊ സഭക്കോ പാസ്ട്ടരിണോ? 
അറുബോറൻ പ്രസംഗങ്ങളോട് ആര്ക്കും താത്പര്യമില്ല.നർമ്മതിന്റെയൊ മസാലയുടെയോ മെമ്പൊദിയുന്ദെങ്കിൽ കേള്വിക്കാരെ കിട്ടും. ബോറൻ സമയം 'തക്കത്തിൽ ഉപയോഗിക്കാൻ' മുകളില പറഞ്ഞ സംവിധാനങ്ങൾ ഉണ്ടല്ലോ? ഒരു നൂറ്റാണ്ട് മാത്രം പ്രായം ഉള്ള പെന്റെകസ്തിന്റെ പോക്ക് എങ്ങോട്ടാണ്. ഏറ്റവും പുതിയ തലമുറകള്ക്ക് ആത്മീയത 'ഔട്ട്‌ ഓഫ് ഫാഷൻ' ആയി മാറിക്കഴിഞ്ഞു. ഇത് പ്രായമായവര്ക് മാത്രമുള്ള എർപ്പാദാനെന്നനു  അവരുടെ [പക്ഷം. 
ബൈബിൾ തെറ്റുകൂടാതെ വായിക്കാനോ പഠിക്കാനോ സമയം ഇല്ല. സണ്‍‌ഡേ സ്കൂൾ പഴങ്കഥ ആയിക്കഴിഞ്ഞു. ഞായറാഴ്ചയും ടൂഷനും കോച്ചിംഗ് ക്ലാസും. യുവജന പ്രോഗ്രാമുകളിൽ ഇവരെ കിടാനില്ല. വലിയ ഒരു തകര്ച്ചയിലെക്കാന് ഇത് വിരൽചൂണ്ടുന്നത്.  കുട്ടികളുടെ ആത്മീീയതയെ കാര്യമാക്കതെയുള്ള ഈ യാത്ര അപകടത്തിലെക്കാന്  മാതാപിതാക്കള്ക്ക് സമയം ഇല്ല, സഭയ്ക്ക് സമയം ഇല്ല എല്ലാം കൊണ്ടും നാശം ക്ഷണിച്ചു വരുത്തുകയാണ്. 
ഇവിടെ നമ്മുടെ തലമുറകള്ക്ക് എന്താണ് സംഭവിച്ചത്? മൂല്യച്യുതി നേരിടുന്ന ഇക്കാലത്ത് നമ്മുടെ തലമുറകളെ തെട്ടിലെക്കു വലിച്ചിഴക്കണോ? അവരെ ദൈവീക ശിക്ഷണത്തിൽ വളര്തുന്നതിനു പകരം ആര്ക്കും പ്രയോജനമിലാതവരാക്കുന്നത് കൊണ്ട്  ആര്ക്ക്ക് പ്രയോജനം? ഭക്താന്മാർ ആക്കുന്ന്നതിനു പകരം ഭീകരന്മാർ ആക്കണോ? 
ഉന്നത വിദ്യാഭ്യാസവും ഭാവിയും മാത്രം ലക്ഷ്യമിടുന്ന മാതാപിതാക്കൾ മക്കളെ 'മനുഷ്യരാക്കുന്നതിൽ' പരാജയപ്പെട്ടുപോകുന്നു. മടങ്ങിവരാൻ ഇനിയും സമയം ഉണ്ട്. തലമുറകളെ ഓര്ത് കരയുക. ആവ്ര്ക്കായി പ്രാർഥിക്കുക. അവർ ദൈവത്തിനും മനുഷ്യർക്കും കൊല്ലാവുന്നവരായി മാറട്ടെ.

Contact

Name

Email *

Message *