വഴിവിട്ട സംസ്കാരം പ്രോത്സാഹിപ്പിക്കണോ?


കാലം ആകെ മാറിയിരിക്കുന്നു. നൂതന സംവിധാനങ്ങൾ കൂടുതൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവോ എന്നറിയെണ്ടിയിരിക്കുന്നു. അവയെ നോക്കി കൊഞ്ഞനം കാണിച്ചതുകൊണ്ട് കാര്യമില്ല, ഉപയോഗിക്കെണ്ടാതുപോലെ ഉപയോഗിച്ചാൽ എല്ലാം സുരക്ഷിതമായിരിക്കും. സമൂഹ മാധ്യമങ്ങൾ ഉള്പടെയുള്ള ഇന്റർനെറ്റ്‌ സ്രുംഘ്ല ശരിയും തെറ്റും ഇഴപിരിചരിഞ്ഞു ഉപയോഗിക്കേണ്ടതാണ്. ഇന്നത്തെ തലമുറകളുടെ തകര്ച്ചയ്ക്ക് കാരം ഇന്റർനെറ്റ്‌ ആണെന്ന് കണ്ണുംപൂട്ടി വിശ്വസിക്കേണ്ട. മാതാപിതാക്കൾക്ക് അവരെ ശ്രദ്ധിക്കാൻ കഴിയുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്.
ശരിയും തെറ്റും തിരിച്ചറിയേണ്ട പ്രായത്തിൽ അതിനു മുതിരാതെ താൻ പിടിച്ച മുയലിനു കൊമ്പ് കൂടുതലാണെന്ന് വാദിക്കുന്നതിൽ അർഥമില്ല. അധമസംസ്കാരം വളർത്തിയെടുക്കുന്ന തലമുറകൾ വലിയൊരു തകർചയിലെക്കാനു പൊയ്ക്കൊണ്ടിരിക്കുന്നത്. പണവും സൗകര്യങ്ങളും ഉണ്ടെങ്കിൽ എല്ലാമായി എന്നിവർ ചിന്തിക്കുന്നു. കുടുംബബന്ധങ്ങൾക്ക് ഇവര വിലകൽപ്പിക്കുന്നില്ല. മുറിക്കകത്ത് കയറി വാതില അടച്ചാൽ  ബന്ധങ്ങളാണ് ഇന്നുള്ളത്. കുടുംബ പ്രാർതനകൾ ടി വി ചാനലുകൾ നിയന്ത്രിക്കുന്നു. അപകടങ്ങളിൽ ചെന്നുചാടുന്ന കുട്ടികളെ തിരുത്തുന്നതിനു പകരം സ്മാർട്ട് ഫോണുകളെ പഴിച്ചിട്ട് കാര്യമില്ല. അച്ചടക്കമുള്ള ഭവനാന്തരീക്ഷതിൽ ആ ഊഷ്മളത നിലനില്ക്കും. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധങ്ങള്ക്ക് വിള്ളൽ സംഭവിചിട്ടുല്ലിദതെല്ലാം പൊട്ടിത്തെറികൾ ഉണ്ടാകുന്നു. അവിടെ നിയന്ത്രണങ്ങൾക്ക് സ്ഥാനമില്ല. എന്നാൽ മാതാപിതാക്കൾ ഇക്കാര്യത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ അവരെ തിരുത്താൻ സാധിക്കും. നൂതന  സംവിധാനങ്ങൾക്ക്  നിയന്ന്ത്ര ണങ്ങൾ എര്പ്പെടുതാം എങ്കിലും അവ നിഷേധിക്കുന്നത് ഇന്നത്തെ തലമുറകളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. അതിനുപകരം വ്യക്തിപരമായ ബന്ധം ഭവനാന്തരീക്ഷതിൽ ഉണ്ടാക്കിയെടുക്കണം. ഇന്നത്തെ കുട്ടികളിൽ പലരും അവരുടെ കാര്യത്തിൽ മാതാപിതാക്കൾ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. മക്കളെ സ്നേഹിച്ചും ശാസിച്ചും വളർത്തിയിരുന്ന കാലം അന്യമാകുന്നു. ശാസനയെ  ഇഷ്ടപ്പെടാത്ത  കുട്ടികൾ ആത്മഹത്യാ ചെയ്യാനും മടിക്കുന്നില്ല. 
മക്കളെ വളർത്തുമ്പോൾ അവരുടെ മനസിനൊപ്പം നീങ്ങണം. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി സമയോജിതമായി ഇടപെടാൻ സാധിച്ചാൽ അത് ഫലം ചെയ്യും. മുറിക്കുള്ളിലെ ലോകം എന്താണെന്ന് മാതാപിതാക്കളിൽ പലര്ക്കും അറിയില്ല. അവിടെ അന്താരാഷ്‌ട്ര സൌഹൃധങ്ങലാണ് വളരുന്നത്‌. പ്രായം ഇന്നൊരു പ്രശ്നമേയല്ല. അവയിൽ പലതും വ്യാജം ആണെന്ന് തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും.മാതാപിതാക്കളിൽ നിന്ന് കേള്ക്കുന്നതിന് പകരം സുഹൃത്തുക്കളിൽ നിന്നും കേള്ക്കുവാൻ കൗമാരക്കാർ ഇഷ്ടപ്പെടുന്നു. ഒരുമിച്ചിരുന്നു പ്രാര്തിക്കുന്നത് പോയിട്ട് ഭക്ഷണം കഴിക്കുന്നതുപോലും ഇവർ ഇഷ്ടപ്പെടുന്നില്ല. എവിടെയാണ് വീഴ്ച്ജ സംഭവിച്ചത് എന്ന് ഇനിയെങ്കിലും കണ്ടുപിടിക്കേണ്ട സമയം അമാന്തിച്ചിരിക്കുന്നു. 
കുട്ടികളെ സ്നേഹത്തോടെ വിളിക്കുകയും തലോടുകയും ചെയ്യുന്നതിനുപകരം ഇതു നിസാര കാര്യത്തിനും ശകാരിച്ചാൽ അവര്ക്ക് വാശി കൂടുകയേയുള്ളൂ.അവർ എവിടെയെങ്കിലും പോയാല കൂടെക്കൂടെ ഫോണ്‍ വിളിച്ചു ചോദിക്കുന്നത് അവരെ സംശയമുള്ളതുകൊണ്ടാനെന്നു വ്യാഖ്യാനിക്കുന്നു. എന്നാൽ അവരെ സംശയം ഉള്ളതുകൊണ്ടാല്ലെന്ന്നും  അന്വേഷിക്കേണ്ടത് തങ്ങളുടെ കടമയായതുകൊണ്ടാനെന്നും മനസിലാക്കിക്കൊടുക്കുക. സ്കൂളിൽ  കുട്ടികളെ ഒരുക്കിവിടുന്നതും ഭക്ഷണം ടിഫിനിൽ നല്കി വിടുന്നതും പഴങ്കഥയാകുന്നു. ഫാസ്റ്റ് ഫുഡ് സംസ്കാരം ആണല്ലോ ഇന്നവരെ ശീലിപ്പിക്കുന്നത്. പെണ്‍കുട്ടികളുടെ തലമുടി ഒരുക്കികൊടുക്കുന്നതിനു ഇന്നെവിടെ സമയം? പോകുമ്പോൾ വാതില അടച്ചിട്ടു പോകുക എന്ന് പറഞ്ഞാല അതുതന്നെ വലിയ കാര്യം. 
രാവിലെ 9 മുതൽ വൈകിട്ട്  വീട്ടില് നിന്നും വിട്ടു നിക്കുന്ന കുട്ടികൾ ഒരർഥത്തിൽ മാതാപിതാക്കളിൽ നിന്നും അകലെയാണ്. അധ്യാപകരാണ് ഇവിടെ അവരെ നല്ല പാഠങ്ങൾ പഠിപ്പിച്ചു അച്ചടക്കത്തോടെ വളർത്തേണ്ടത്. അതിനു പകരം മാംസക്കൊതിയന്മാർ പിഞ്ചുബാല്യങ്ങലെ പിച്ചിചീന്തിയാൽ  തകരില്ലേ എല്ലാ സ്വപ്നങ്ങളും. മാതൃക ആകെണ്ടാവർ അതിനു തയ്യാരാകാതിരുന്നാൽ പിന്നത്തെ അവസ്ഥ എന്താകും? ഇവിടെ പ്രകൊപനങ്ങല്ക്കല്ല സ്ഥാനം നൽകേണ്ടത് സ്നേഹവും കരുതലുമാണ്.  നിയന്ത്രണങ്ങൾ എര്പ്പെടിതി കുട്ടികളുടെ ഭാവി കളയരുത്. ആവശ്യമില്ലാതെ അവരെ നിരീക്ഷിക്കുന്നത് അതിന്റെ  പേരിൽ കലഹം ഉണ്ടാക്കാനല്ലേ ഉപകരിക്കൂ. കുട്ടികൾ  മാതാപിതാക്കളെ അവരുടെ ആവശ്യം മനസിലാക്കി മാത്രം അവ നൽകുക. കൂട്ടുകാർക്കുല്ലതെല്ലാം തങ്ങള്ക്കും വേണം എന്ന് വാശിപിടിക്കുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുക. സൂര്യ പ്രകാശത്തിൽ നേരിട്ട്  കുട്ടികളെ ഇരുട്ട് മുറിയിൽ അടച്ചാൽ വെളിച്ചം ഉള്ളിടതെക്ക് അവർ വളരും. അതിനുള്ള അവസരം നിങ്ങൾ ഉണ്ടാക്കരുത്. അങ്ങനെ വളരുന്നതിനെല്ലാം വളവു ഉണ്ടെന്നു ഓർക്കുക. നമ്മുടെ കുട്ടികൾക്ക് മതിയാവുവോളം സ്നേഹവും പരിലാളനയും  നൽകുമ്പോൾ തന്നെ  ഗുണപാഠങ്ങൾ കൂടി പകർന്നുകൊടുക്കുക.

Contact

Name

Email *

Message *