എതിർക്കപ്പെടാത്ത മാന്യത വസ്ത്രധാരനതിലും വേണം 

സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെതിരെ ഗായകൻ യേശുദാസ് നടത്തിയ പരാമർശങ്ങളെ ചുവടുപിടിച്ചു മലയാളി സമൂഹം ഒന്നടങ്കം പ്രതികരിച്ചുകൊണ്ടിരിക്കുന്നു. അവ സമ്മിശ്ര പ്രതികരണങ്ങൾ ആണെന്നത് ശ്രദ്ധേയമാണ്. മരച്ചുവക്കെന്ടവ മറച്ചുതന്നെ വക്കേണം എന്നായിരുന്നു യേശുദാസിന്റെ പ്രസ്താവന. സൌമ്യതയാണ് സ്ത്രീയുടെ സൌന്ദര്യം എന്നും നമുക്കുപറ്റിയ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
യേശുദാസിനെപ്പോലെ എല്ലാവരും ആദരിക്കുന്ന ഒരു വ്യക്തിയിൽ നിന്നും വന്ന പ്രസ്താവന ഉഷാ ഉതുപ്പിനെയും അദ്ഭുതപ്പെടുത്തി. ഗായകനായ അദ്ദേഹം അതിൽ മാത്രം ശ്രദ്ധിച്ചാൽ പോരെ എന്നും തങ്ങളുടെ കാര്യത്തിൽ എന്തിനു ഇടപെടണമെന്നും ഒരുകൂട്ടർ ശബ്ധമുയര്തുമ്പോൾ നാം ശ്രദ്ധിക്കാതെ പോകുന്ന വിഷയങ്ങൾ വസ്തുനിഷ്ടമായി മനസിലാക്കി പ്രതികരിക്കേണ്ടത് മാന്യതയുടെ അതിർവരമ്പുകളിൽ നിന്നുകൊണ്ടായിരിക്കണം. 
ഓരോ നാടിനും ഭാഷയ്ക്കും അനുസൃതമായി പൈത്രുകങ്ങളുണ്ട്. വ്യത്യസ്ത സംസ്കാരത്തിലും ജാതിയിലും മതത്തിലും പെട്ടവർ വിഭിന്നമായ വേഷങ്ങൾ ധരിക്കാറുണ്ട്. ഇവിടെ എല്ലാവരും ഒരേ വസ്ത്രം തന്നെ ധരിക്കണമെന്ന പിടിവാശി നടക്കില്ല. അതതു സമൂഹത്തിന്റെ സാംസ്കാരികത്തനിമ നിലനിർത്തുന്നതിൽ വസ്ത്രത്തിനും പങ്കുണ്ട്.
മലയാളികളുടെ പരമ്പരാഗത വസ്ത്രങ്ങളായ മുണ്ടും സെറ്റുസാരിയും ചട്ടയും മുണ്ടും എല്ലാം ഇന്നത്തെമൂർത്ത മലയാളികൾ തുലോം ചുരുക്കമായി മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നത് നമ്മിൽ എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട്. നാടോടുമ്പോൾ നടുവേ ഓടുന്ന നമ്മൾ പാശ്ചാത്യ സംസ്കാരത്തെ കണ്ടപ്പോൾ വല്ലാതെ വാരിപ്പുണർന്നു. അതിനായി തനതായ മലയാളി സംസ്കാരത്തെ നാം തള്ളിപ്പറഞ്ഞു. മുണ്ടിന്റെ സ്ഥാനത് ഇപ്പോൾ പാന്റ്സ് ആയപ്പോൾ കുറച്ചുകൂടി സൌകര്യപ്രദമായി. ബ്ളൌസും പാവാടയും ധരിച്ചിരുന്ന സ്ഥാനത് ചുരിദാർ വന്നപ്പോൾ നമ്മൾക്ക് സന്തോഷമായി. ആ സ്ഥാനത്താണ് ടീഷർട്ടും ജീൻസും രംഗപ്രവേശം ചെയ്തത്. ഇത് പുരുഷന്മാര ചുരുക്കമായി മാത്രമേ ധരിക്കരുള്ള് , പക്ഷെ സ്ത്രീകൾ അതിനെ വല്ലാതെ സ്നേഹിക്കുന്നു! പുരുഷന്മാർ ഇറുകിയ ജീൻസ് ഇട്ടാൽ ആരും ഒരുപക്ഷെ കാര്യമാക്കാറില്ല. എന്നാൽ ലോവെസ്റ്റ് ജീന്സിട്ടാൽ അടിവസ്ത്രക്കംബനിയുടെ പരസ്യമാകും. സ്ത്രീകള് ഇത് ധരിച്ചാൽ ശരീരത്തിന്റെ ഒത്തവടിവ് കാണും. ഈ വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരത്തെ പ്രദർശിപ്പിക്കാനാണോ നഗ്നത മറയ്ക്കുവാനാണോ എന്നു നാം ചിന്തിക്കാറേയില്ല. ടീഷർട്ടിനു ഇറക്കം കുറഞ്ഞാൽ കൈ ചലിപ്പിക്കുമ്പോൾ സ്വാഭാവികമായും സ്വകാര്യതകല് പ്രത്യക്ഷപ്പെടാം. അപരന്റെ കൂർത്തുമൂർത്ത കണ്ണുകൾ നിങ്ങളുടെ സ്വകാര്യതയിലേക്ക് ആകും. സാരിയും നല്ലതുതന്നെ. എന്നാൽ അതും ശരിയായി മറചില്ലേൽ പ്രദര്ഷനവസ്തു ആകും. ബ്ലൌസിന്റെ കഴുത്ത് താഴെക്കിരങ്ങുന്നതും ജനാല വയ്ക്കുന്നതും സ്ലീവ്ലെസ്സ് ഇടുന്നതും 'നേവലിനു' താഴെവച്ച് സാരി ഉടുക്കുന്നതും ആരെ ആകർഷിക്കാനാണ്? ഇനഗ്നെ പോകുന്നു ഇന്നത്തെ ഫാഷനുകൾ...
നാം ദൈവത്തിന്റെ മന്ദിരമാണ് (1 കോരി. 3:16, 17) എന്ന് ബൈബിൾ പറയുന്നു. നമ്മുടെ വസ്ത്രധാരനതിൽക്കൂടെപോലും അതിനെ അശുദ്ധമാക്കാൻ പാടില്ല. അലക്ഷ്യമായി വസ്ത്രം ധരിക്കുന്നതിൽ പോലും പാപമുണ്ട്‌. സ്ത്രീകൾ ലജ്ജാശീലമുള്ളവർ ആകെണമെന്ന് പൗലോസ്‌ പറയുന്നു. പെന്തെകൊസ്ത് വിവാഹവേളയിൽ വായിക്കുന്ന വേദഭാഗങ്ങൾ ഒര്ക്കുമല്ലോ? സൗമ്യതയും സാവധാനതയും സ്ത്രീകളിൽ കാണേണ്ട ഗുണങ്ങളാണ്. അത് വസ്തതിലും പ്രകടമാകണം. ഇതിനെ ഉപദേശിക്കുന്നവർ പഴഞ്ഞനായാലും ദൈവവചനം എന്നും നിലനില്ക്കുന്നതാണ്. 
ബൈബിൾകാലത്തെ വസ്ത്രനഗ്ലെല്ലാം പൂർണ്ണമായി മറഞ്ഞിരുന്നവയായിരുന്നല്ലോ. അപ്പോൾ ത്തന്നെ വെവ്വേറെ വസ്ത്രരീതികളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആവർ. 22:5 ൽ പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത് എന്ന് പറഞ്ഞിരിക്കുന്നത്. ആട്ടുരോമവും ചണവും കൂടിക്കലർന്ന വസ്ത്രം ധരിക്കരുതെന്ന് 22:9-11 വരെ കാണാം. ലേവ്യ. 19:19 ലും പറയുന്നത് രണ്ടുവക സാധനം കലർന്ന വസ്ത്രം ധരിക്കരുത് എന്ന്. പുതിയനിയമത്തിൽ 1 തിമോ. 2:9, 10 വായിക്കുക. " സ്ത്രീകൾ യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലതോടും സുബോധതോടും കൂടെ തങ്ങളെ അലങ്കരിക്കണം". പിന്നിയ തലമുടി, പോന്നു, മുത്ത്‌, വിലയേറിയ വസ്ത്രം ഇതൊന്നുമല്ല വേണ്ടത് പിന്നയോ മുകളിൽ  പറഞ്ഞവ തന്നെ. 
1 പത്രോസ് 3:2-5 വരെ വായിക്കുമ്പോൾ സൌമ്യതയും ശാന്തതയുമുള്ള മനസ്സ് എന്നാ അക്ഷയഭൂഷണം തന്നെവേണം എന്ന് കാണാം. ഇങ്ങനെയാലോ പണ്ട് ദൈവത്തിൽ പ്രത്യാശവച്ചിരുന്ന സ്ത്രീകൾ തങ്ങളെത്തന്നെ അലങ്കരിച്ചു ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരുന്നത്. ഇന്നത്‌ സാധിക്കാതത്തിന്റെ കാരണവും ഈ വാക്യത്തിൽത്തന്നെ കാണാം. 
പുരുഷമേടാവിത്വം എല്ലാകാലത്തും കാണാം. സ്ത്രീ-പുരുഷ സമത്വം പൌലോസും ആഗ്രഹിച്ചിരുന്നതായി വായിക്കുന്നുണ്ടല്ലോ ( ഗലാ.3:26-29). അതുകൊണ്ട് വസ്ത്രധാരണവും ഒന്നാകണമെന്നു അർത്ഥമില്ല. ആരാധനയിൽ സ്ത്രീകൾ മൂടുപടം ധരിക്കണമെന്ന് 1 കോരി. 7:1 ൽ കാണാം. 1 കോരി. 11:4-7 കൂടി ചേർത്ത് വായിക്കുക. പുരുഷൻ ദൈവമുൻപാകെ വരുമ്പോൾ തലയിൽ മൂടുപടം പാടില്ല. ജാതീയ സംസ്കാരത്തിൽ ഇതുണ്ടായിരുന്നു എന്നാണ് മനസിലാക്കേണ്ടത്. യഹൂദ സ്ത്രീകൾ സാധാരണ മൂടുപടം ധരിക്കാറില്ല എന്നാൽ യവനായ-റോമാ സ്ത്രീകൾ ധരിക്കുമായിരുന്നു. മൂടുപടം ധരിക്കുന്നത് ഭര്താക്കന്മാരോടുള്ള ബഹുമാനത്തിന്റെയും മാന്യതയുടെയും സൂചനയാണ്. അത് ധരിക്കാതെ ആലയത്തിൽ വരുന്ന സ്ത്രീകൾ പുരുഷനെ അപമാനിക്കുന്നു. അതല്ലെങ്കിൽ മുടി കത്രിച്ചുകളയാൻ ബൈബിൾ പറയുന്നു 
അതുകൊണ്ട് സൂക്ഷ്മതയോടെ അജ്ഞാനികൾ ആയിട്ടല്ല ജ്ഞാനികൾ ആയിട്ടുതന്നെ നടക്കണം. സുബോധമുള്ളവർ ആയിരിക്കണം. വസ്ത്രധാരണത്തിൽ ലജ്ജശീലത നിഴലിച്ചിരിക്കണം. അതിലൂടെ മറ്റുള്ളവരെ ബഹുമാനിക്കുന്നു എന്നുകൂടി ഉറപ്പാക്കണം.

Contact

Name

Email *

Message *