കപട സദാചാരം ആടിത്തിമിർക്കുന്നവർ 

നവംബർ 2 ന് കൊച്ചിയിൽ നടന്ന 'കിസ്സ്‌ ഓഫ് ലവ്'  ചുംബന പ്രതിഷേധ കൂട്ടായ്മ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചർച്ചാവിഷയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ 'ഹഗ് ഓഫ് ലവ്' എന്നാ പേരിൽ ആലിംഗന പ്രതിഷേധ കൂട്ടായ്മ വന്നിരിക്കുന്നു! കാലത്തിന്റെ പോക്കിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മലയാളികൾ ഇന്ന് എവിടെ എത്തിനില്ക്കുന്നു എന്ന് മനസിലാക്കാനാകും.
കേരളീയ സംസ്കാരത്തിൽ പ്രായപൂർത്തിയായ സ്ത്രീയോ പുരുഷനോ അവർ വിവാഹിതരല്ലെങ്കിൽ പരസ്പരം ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും സാധാരണമല്ല. ഇനി ഉണ്ടെങ്കിൽ തന്നെ പ്രനയബധരായ കാമുകീകാമുകന്മാർ ചെയ്യുന്നുണ്ടാവും. എന്നാൽ ഈ സ്ഥിധിവിശേഷം പരസ്യസ്ഥലത്ത് മാലോകർ കാണ്കെ ചെയ്യുന്നത് നമ്മുടെ നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്. പരസ്പര സമ്മതത്തോടെയോ അല്ലാതെയോ ഇക്കര്യങ്ങൽക്കുവേണ്ടി പരസ്യമായി ആരും മുതിരാറില്ല എന്നത് വാസ്തവം. ഇനി അങ്ങനെയൊരു ആഗ്രഹം ഉണ്ടായാൽ പോലും രഹസ്യമായി ചെയ്യുവാനാണ് മലയാളി ഇഷ്ടപ്പെടുന്നത്. എന്നാൽ വിവാഹിതരെ സംബന്ധിച്ചിടത്തോളവും സ്ഥിതി ഇതുതന്നെ. പരസ്യമായി ഹസ്തദാനം ചെയ്യുന്നതിൽ കവിഞ്ഞു കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ പതിവില്ല. ഇനി അപൂർവമായി ആരെങ്കിലും ചെയ്‌താൽ പോലും മാധ്യമ വാർതകൽക്കാനെന്നെ കണക്കാക്കാനാകൂ.
സമൂഹത്തിൽ എല്ലവരെപ്പൊലെ തങ്ങൾക്കും സ്വാതന്ത്രത്തോടെ സ്നേഹപ്രകടനങ്ങൾ നടത്തുവാൻ അവകാശമുണ്ടെന്ന് ഇന്നത്തെ തലമുറകൾ വാദിക്കുന്നു. അത് പരസ്യമായി ചെയ്യുന്നതിൽ എന്ത് അപാകതയാണ് ഉള്ളതെന്ന് ഇവർ ചോദിക്കുന്നു. സത്യത്തിൽ ഇതൊരു തെറ്റാണോ? ഒരു ചുംബനം കൊണ്ടോ ആലിംഗനം കൊണ്ടോ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ടോ എന്തെങ്കിലും സംഭവിക്കുമോ എന്നിവർ  ചോദിച്ചാലും അദ്ഭുതപ്പെടാനില്ല. കാരണം, കാലം ആകെ മാറിയിരിക്കുന്നു. ആർക്കും ആരെയും നിയന്ത്രിക്കാൻ ഇന്ന് സാധിക്കില്ല. എന്തിനേറെ മാതാപിതാക്കളെപ്പോലും വരുതിക്കുള്ളിൽ നിർത്താനാണ് ഇന്നത്തെ തലമുറകൾ ശ്രമിക്കുന്നത്. ചോദ്യം ചെയ്‌താൽ ഭീഷനിമുഴക്കുകയോ ഇഷ്ട വ്യെക്തിയോടൊപ്പം ഇറങ്ങിപ്പോവുകയോ ചെയ്യുന്നു അല്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. എന്താണ് മലയാളിക്ക് സംഭവിച്ചത്? ഈ മാറ്റം എവിടെനിന്ന് വന്നു? സാധാരണ പാശ്ചാത്യ സംസ്കാരത്തെ പഴിപറഞ്ഞു നാം രക്ഷപ്പെടാൻ ശ്രമിക്കും. കാരണം ഇതൊക്കെ പാശ്ചാത്യ പകർപ്പാണെന്നു പറയും. എന്നാൽ ഇന്നത്തെ മാധ്യമ സ്വാധീനം യുവജനങ്ങളുടെ ചിന്താധാരയെ ചില്ലറയല്ല മാറ്റിയിരിക്കുന്നത്. അവർ കാണുന്ന സിനിമയോ സീരിയലോ പരസ്യമോ എല്ലാം അറിഞ്ഞോ അറിയാതെയോ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. പരസ്യ ആലിംഗനവും ചുംബനവും ലൈംഗീകതയും തെറ്റല്ലെന്ന് മാധ്യമങ്ങൾ പറയാതെ പറയുന്നു. യൗവന തിളപ്പിൽ ശാരീരികക്ഷമത പരീക്ഷിക്കാനായി ഇവർ ഇറങ്ങിപ്പുരപ്പെടുന്നു. ശാരീരിക അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താൻ ഏതറ്റം വരെ പോകാനും ഇവർ മടിക്കുന്നില്ല. അതിൽ വിവാഹേതര-വിവാഹപൂർവ ബന്ധങ്ങളൊന്നും വിഷയമല്ലാതായി മാറിയിരിക്കുന്നു.
വിശുദ്ധ ബൈബിളിനെ ആധാരമാക്കി ജീവിതം ചിട്ടപ്പെടുതുന്നവർക്ക് ഇവയെല്ലാം പാപമാണ്. ദൈവത്താൽ കുടുംബങ്ങൾ യോജിപ്പിക്കപ്പെടുന്നു. അതിനു വെളിയിലുള്ളതെല്ലാം സ്വയം നിർമ്മിതവും പൈശാചിക ആലോചനയുടെ ഫലവുമാണ്‌. വിവാഹപൂർവ- വിവാഹേതര ബന്ധങ്ങളെ ദൈവം വെറുക്കുന്നു. കുടുംബം എന്നാ സംവിധാനം പോലും ഇങ്ങനെയുള്ള വിഷയങ്ങൾ ഉണ്ടാകാതിരിക്കാനാണ് ദൈവം സ്ഥാപിച്ചത്. അതിനെ ലംഘിക്കുന്നവർ ദൈവത്തെ പരസ്യമായി വെല്ലുവിളിക്കുകയല്ലേ? അല്പനെരതെക്കുള്ള സുഖത്തിനുവേണ്ടി ദൈവീക വിശുദ്ധി നഷ്ടമാക്കരുത്.
വിവാഹം മാന്യവും വിവാഹിതരുടെ കിടക്ക നിര്മ്മലവും എന്ന് ബൈബിൾ പഠിപ്പിക്കുന്നു. അജിതെന്ത്രിയത്വം സംഭവിക്കാതിരിക്കാൻ ഭർത്താവും ഭാര്യയും ചേർന്ന് വസിക്കണം എന്നും വായിക്കുന്നു. അല്ലെങ്കിൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലുള്ള ചതി ഉണ്ടാകും തീർച്ച. ഇന്ന് പാപം ചെയ്യാൻ വിശാലമായ സംവിധാനങ്ങളാണ് പിശാചു ഒരുക്കിയിരിക്കുന്നത്. അതിൽ ഏറെയും ഇളം തലമുറകളെ പ്രതീക്ഷിച്ചുള്ളതാനെന്നത് നമ്മെ അട്ഭുതപ്പെടുതുണ്ടാകും. വഴിവിട്ട ജീവിതത്തിനു പിന്നാലെ പോകുന്നവർ നാശതിലെക്കാന് പോകുന്നത്. പാപവുമായി അവർ ചങ്ങാത്തം കൂടുന്നു. ജഡസുഖം വറ്റാത്ത ഉറവപോലെയാണ്. അത് അറിയാവുന്ന പിശാചിന്റെ തന്ത്രവും അതുതന്നെ. ഇങ്ങനെ തെറ്റിപോകാൻ പിശാചു ഇവരെ പരിശീലിപ്പിക്കുന്നു. ഒരു ചുംബനം കൊണ്ടോ ആലിംഗനം കൊണ്ടോ ഒന്നും സംഭവിക്കില്ല എന്നവൻ പഠിപ്പിക്കുന്നു. സുരക്ഷിതമാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ അന്യവ്യക്തിയുമായി സാരീരികബന്ധം ആകാം എന്നും പറഞ്ഞുതരുന്നു. ഇതിനെല്ലാം നൂതന സാധ്യതകൾ ഉണ്ടല്ലോ? ചാരിത്ര്യശുദ്ധി പഴങ്കഥയായിരിക്കുന്നു. പുരുഷന് ഇലാത്ത ചരിത്ര്യമൊന്നും തങ്ങള്ക്കും വേണ്ട എന്ന് സ്ത്രീകളും പറയുന്നു. തങ്ങളുടെ കന്യകാത്വം വിൽകാനും ഇവർ മടിക്കുന്നില്ല. പണം സമ്പാദിക്കണം അടിച്ചുപൊളിക്കണം ഇതിൽ കവിഞ്ഞൊന്നും ഇവർ ആഗ്രഹിക്കുന്നില്ല.
വിവാഹാതിനുമുന്പുള്ള ചുംബനവും ആളിങ്ങനവും ലൈംഗീകതയും ശരിയല്ല. ഇതെല്ലാം വിവാഹബന്ധതിനുള്ളിലായാൽ നന്ന്. പുറത്തുള്ളവ എല്ലാം 'ലെനെർഴ്സ് ലൈസൻസ്' നേടുന്നതിനുള്ള ശ്രമമാണ്. വിവാഹതിനുപുറത്തു പരീക്ഷിക്കേണ്ട ഒന്നല്ല ലൈംഗീകത. ജീവിതപന്കാളികായി  സൂക്ഷിച്ചുവക്കുന്ന അമൂല്യ നിധി സമയത്തിന് മുൻപേ പ്രയോഗിക്കരുത്. തൊട്ടാൽ പൊള്ളുന്ന വികാരത്തെ അധീനപ്പെടുത്താൻ ശ്രമിക്കുക. അതിനായില്ലെങ്കിൽ പസ്ചാതപമില്ലാതെ കുടുംബജീവിതം 'അഭിനയിച്ചു' തീർക്കെണ്ടിവരും. ദൈവത്തെ കബളിപ്പിക്കുന്നവർക്ക് ശിക്ഷ ലഭിക്കാതിരിക്കില്ല. കുടുംബ ജീവിതം ഒന്നെയുല്ൽ, അത് നന്നാക്കുവാൻ കഴിഞ്ഞാൽ വിജയിച്ചു. ചാരിത്ര്യം കാത്തുസൂക്ഷിക്കാൻ ഇളം തലമുറകൾ ശ്രദ്ധിക്കണം. കൂട്ടുകാരുടെ പ്രലോഭാനങ്ങളിൽപ്പെട്ടു വിലപ്പെട്ടതോന്നും നഷ്ടമ്മാക്കരുത്. മ്ദൈവതിന്റെ മന്ദിരമാണ് നമ്മുടെ ശരീരം എന്നാ ചിന്ത ഇപ്പോഴും വേണം. 

Contact

Name

Email *

Message *