എല്ലാറ്റിനും ഒരു സമയമുണ്ട്. ദൈവം തന്റെ സമയത്ത് സകലതും നന്നായി ചെയ്യുന്നതുകൊണ്ട് ദൈവ ഹിതത്തിനായി കാത്തിരിക്കുക. ദൈവത്തിന്റെ തക്ക സമയം ദൈവത്തിന്റെ ഹിതപ്രകാരമുള്ള സമയമാണ്. അതിൽ നന്മയുണ്ട്, പ്രസാദമുണ്ട്, പൂർണ്ണതയുണ്ട്. ദൈവത്തിന്റെ കൈയൊപ്പുള്ള സമയത്തിനായി സഹിഷ്ണതയോടെ കാത്തിരിക്കുക.