ABOUT ME




'ജെ പി വെണ്ണിക്കുളം' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ജോണ്‍  പി തോമസ്‌ പാസ്റ്റർ വി ജെ തോമസ്‌-- ജോളി തോമസ്‌ ദമ്പതികളുടെ മകനായി വെണ്ണിക്കുളത്ത് ജനിച്ചു.   സഭാ ശുശ്രുഷകൻ, യുവജന സംഘാടകൻ, പത്ര പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചു  വരുന്നു. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിൽ നിന്നും ആംഗലേയ സാഹിത്യത്തിൽ ബിരുദം, സെറാംപൂർ സർവകലാശാലയുടെ കീഴിലുള്ള മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും ബി. ഡി ബിരുദം. 1994 ൽ എഴുത്താരംഭിച്ചു. വിവിധ ക്രൈസ്തവ മാധ്യമങ്ങളിൽ 500ൽ അധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. 'സുവിശേഷത്തിന്റെ അണയാത്ത ജ്വാലയായി പാസ്റ്റർ സാം ജോർജ്', 'വ്യത്യസ്തതയിലേക്കുള്ള പ്രയാണം', ' ഇ-യൂത്ത്സ്', 'ഇ-യൂത്സ്' രണ്ടാം പതിപ്പ്  എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പാസ്റ്റർ റ്റി ജോണി മണക്കാലയുടെ 'ഇവൻ ആര്',പുസ്തകത്തിന്റെ എഡിറ്റർ, പാസ്റ്റർ സാം ജോർജ്  പഞ്ചാബ് ന്റെ 'ത്രിത്വവും ദുരുപദേശങ്ങളും' എന്ന മലയാളം പതിപ്പിന്റെ എഡിറ്റർ ആണ്. 2011 ൽ പുറത്തിറക്കിയ എച്ച് എം ഐ യുടെ 'തണൽ' സിൽവർ ജൂബിലീ സുവനീറിന്റെ മാനേജിംഗ് എഡിറ്റർ ആയിരുന്നു.ക്രൈസ്തവ എഴുത്തുപുര മീഡിയ ഇന്റർനാഷണൽ മാനേജിങ് ട്രസ്റ്റി,ജനറൽ വൈസ് പ്രസിഡന്റ്, വിവിധ മാസികകളിൽ കോളമിസ്റ്റ്.  ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ 1999 മുതൽ എഴുതുന്നു. ഇപ്പോൾ പരിമണം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ശുശ്രുഷകനാണ്. ഭാര്യ: രഞ്ജിനി എലിസബെത്ത് ജോണ്‍ മക്കൾ: ജോഹാൻ , ജോയന്ന   

Contact

Name

Email *

Message *