Chair masters

ചില നാളുകൾക്ക് മുൻപ് കേരളത്തിലെ ഒരു സഭയിൽ ഞാൻ ഞായറാഴ്ച ആരാധനയ്ക്ക് പങ്കെടുത്തു. പിറകിലായി ഇരിക്കാൻ ആഗ്രഹിച്ച എന്നെ പാസ്റ്ററിന്റെ അടുത്ത് ഇരിക്കാൻ ക്ഷണിച്ചു. എന്നിട്ടും ഞാൻ ഒഴിഞ്ഞു മാറി  മുൻനിരയിലെ തന്നെ മറ്റൊരു സീറ്റിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ പാസ്റ്റർ പറഞ്ഞു 'അയ്യോ അവിടിരിക്കരുത്...അവിടെ ഒരു അപ്പച്ചൻ 40 വർഷമായി ഇരിക്കുന്നതാ, വെറുതെ എന്തിനാ ബുദ്ധിമുട്ടിക്കുന്നെ?' ശരിയാണല്ലോ എന്നോർത്ത് ഒടുവിൽ പാസ്റ്ററിന്റെ കൂടെ തന്നെ ഇരുന്നു. എങ്ങനെയുണ്ട്? അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും മാത്രം പ്രതീക്ഷിക്കുന്ന പാരമ്പര്യ കസേരക്കാർ. മറ്റൊരു സഭയിൽ ഇപ്രകാരമുള്ള സീറ്റിൽ ഇരുന്ന പാസ്റ്ററെ പാരമ്പര്യ വിശ്വാസി അപമാനിച്ചു ഇറക്കി വിട്ടെന്നും  കേട്ടു. കഷ്ടം തന്നെ. ഒരു കസേരയുടെ കാര്യം നോക്കണേ?

Contact

Name

Email *

Message *