Prophets and prophecies

ദൈവാത്മാവിൽ നിറഞ്ഞവരായി ദൈവീക വെളിപ്പാടുകൾ വിളിച്ചു പറയുന്നവരാണ് യഥാർത്ഥ പ്രവാചകന്മാർ. അവർക്ക് ദൈവത്തിൽ നിന്നും ദൂത് ഉണ്ട്. ജനം കേട്ടാലും കേൾക്കാഞ്ഞാലും ദൂത് അറിയിക്കാൻ പ്രവാചകന്മാർ ബാധ്യസ്ഥരാണ്.എന്നാൽ സന്തോഷത്തോടെ ജീവിച്ചു വരുന്ന ഒരു യുവ കുടുംബത്തോട് അടുത്തയിടെ ഒരു ദൂത് പറഞ്ഞു: നിങ്ങളുടെ കുടുംബ ബന്ധം ഉടൻ തകരും. പറഞ്ഞിട്ട് മാസങ്ങളായി കുടുംബം തകര്ന്നില്ല. എന്നാൽ ദൂത് ഉള്ളിൽ കിടക്കുന്നതിനാൽ എങ്ങിനെയും വിവാഹ മോചനം നേടാൻ കുടുംബത്തിൽ ചുമ്മാ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ഈ സഹോദരൻ. പ്രവാചകൻ പറഞ്ഞതല്ലേ അത് നിറവേറാൻ വേണ്ടി? എന്തൊരു വിരോധാഭാസം? ഇതാണ് ഇന്നത്തെ പല പ്രവാചകന്മാരുടെയും ശുശ്രുഷ. സമാധാനത്തോടെ വസിക്കുന്ന കുടുംബങ്ങളെ തകർക്കുന്ന 'തകർപ്പൻ ശുശ്രുഷ'. ഇത് ഒരു ഉദാഹരണം മാത്രം.നിങ്ങൾക്കും ചില അനുഭവങ്ങൾ കാണുമല്ലോ പറയാൻ? ചര്ച്ച തുടങ്ങാം.

Contact

Name

Email *

Message *