Funeral

ശവ സംസ്കാര ശുശ്രുഷകളിലെ അനുശോചന പ്രസംഗങ്ങൾ ആവശ്യമുണ്ടോ? അടുത്തയിടെ കേട്ട വാക്കുകളിൽ: ഈ വീട്ടുകാരനെ എനിക്ക് അറിയില്ല എങ്കിലും നല്ലവനായിരുന്നു എന്ന് പറയാൻ വേണ്ടി ഒരാൾ മൈക്ക് വാങ്ങിച്ചു. അനുശോചനം പറഞ്ഞു തുടങ്ങിയ ഒരാൾ പറഞ്ഞു നിർത്തിയത് ഇങ്ങനെ: എല്ലാ വിധ ആശംസകളും നേരുന്നു എന്ന്? വിവരക്കേട് എഴുന്നള്ളിക്കുന്ന വിരുതന്മാരെ വേദിയിൽ കയറ്റണോ? ചില നാളുകൾക്ക് മുമ്പ് ശുശ്രുഷ നടത്തിയ പാസ്റ്റർ മൃതദേഹത്തെ അപമാനിച്ചു; കുടുംബാംഗങ്ങളെയും. ദയവായി പ്രസംഗിക്കുവാൻ അത്രക്കും മുട്ടി നിൽക്കുവാണേൽ വിവരക്കേട് വിളിച്ചു പറയരുത്. പറയുന്ന ആൾക്ക് ലജ്ജയില്ലെങ്കിലും കേൾക്കുന്നവർക്ക് ഉണ്ടാകുമല്ലോ?

Contact

Name

Email *

Message *