സത്യ വചനം യഥാർത്ഥമായി പ്രസംഗിക്കുക
സത്യ വചനം പ്രസംഗിക്കാൻ ഇന്ന് എത്ര പേർ തയാറാണ്? ജീവിക്കുന്നുണ്ട് എന്ന് പറഞ്ഞിട്ട് മാത്രം കാര്യമാകുന്നില്ല. നേരിന്റെ പ്രവർത്തി കൂടി തെളിയിക്കണം. അതിന് പ്രസംഗിക്കുന്ന വചനം നിമിത്തം ഭോഷനാകാൻ തയ്യാറാകണം. ജ്ഞാനത്തിന്റെ വശീകരണ വാക്കുകളല്ല ആവശ്യം, ആത്മാവിന്റെ പ്രവർത്തനമാണ് വേണ്ടത്. വചനം യഥാർത്ഥമായി പ്രസംഗിക്കുക എന്നാണ് 2 തിമോ. 2: 15 പറയുന്നത്. യഥാർത്ഥമായി എന്നാൽ സത്യമായി, ഉപദേശ പിശകില്ലാതെ, മായം കലർത്താതെ, ദൈവ വചനത്തിനു അധിഷ്ടിതമായി തന്നെ എന്ന് മനസിലാക്കണം. വചനത്തെ എങ്ങനെയും വ്യാഖ്യാനിക്കകരുത്. കേൾവിക്കാരെ തെറ്റിലേക്ക് നയിക്കരുത്. പൗലോസ് പറയുന്നത് പോലെ 'മറ്റൊരു സുവിശേഷം' പ്രസംഗിക്കരുത്. അങ്ങനെ ചെയ്യുന്നത് സ്വർഗത്തിലെ ദൂതനായാലും അവൻ ശപിക്കപെട്ടവൻ.