ഭാഷയെ കൊല്ലരുത്
ഇന്നത്തെ പെന്തകൊസ്തുകാർ പ്രത്യേകിച്ചു പ്രസംഗത്തിലും പ്രാർത്ഥനയിലും ധാരാളം തെറ്റായ പദങ്ങൾ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്: ഈ രാത്രി ക്കാലം, ഈ പകൽക്കാലം, ഇവിടെ കാലം എന്ന് ചേർത്തില്ലെങ്കിൽ എന്തോ അബദ്ധം പറ്റിയ പോലെയാ. കാലം എന്ന് വേണ്ട, രാത്രി, പകൽ എന്ന് മതി. ൾഫിന്റെ പ്രദേശത്ത്, അമേരിക്കയുടെ പ്രദേശത്ത് എന്നൊക്കെ പറഞ്ഞു കേൾക്കാറുണ്ട്. പ്രദേശത്ത് എന്ന് വേണ്ട. രണ്ടു കര്തൃ ദാസന്മാർ പ്രാർഥിക്കും എന്നത് ശരിയല്ല; രണ്ടു കർത്താവ് ഇല്ല, കര്ത്താവിന്റെ രണ്ടു ദാസന്മാർ എന്നതാണ് ശരി. ഇങ്ങനെ ഒരുപാടുണ്ട് പറയാൻ, ദയവായി മലയാളം ഉപയോഗിക്കുന്നവർ ഭാഷയെ കൊല്ലരുത്.