ഇന്നത്തെ 'സ്മാർട്ട്‌' തലമുറകൾ ആപ്പിലാകാതിരിക്കാൻ ശ്രദ്ധിക്കുക 

സാങ്കേതികവിദ്യയുടെ പുതിയ ലോകം-സ്മാർട്ട്‌ ഫോണ്‍, ഐ ഫോണ്‍, ഐ പാഡ്, ടാബ്ലെറ്റ്പിന്നെ ഇപ്പോൾ ലഭ്യമാകുന്ന ചില പുതിയ 'ആപ്പുകളും' (ആപ്ലികേഷൻസ്). മാതാപിതാക്കൾക്കുള്ളത്തിലും എത്രയോ മടങ്ങ്‌ അറിവാണ് ഇക്കാര്യത്തിൽ കുട്ടികൾക്കുള്ളത്. മക്കളുടെ ഏതാവശ്യവും സാധിച്ചുകൊടുക്കുന്ന മാതാപിതാക്കൾ അവരെ നല്ലവരാക്കുന്നതിനു പകരം അധർമികളാക്കി മാറ്റുകയാണോ? മക്കൾ വല്ല കടുംകൈയും ചെയ്യുമോ എന്ന് ഭയന്ന് അവർ നിർബന്ധത്തിനു വഴങ്ങുകയാണ്. അവരുടെ ഈ പ്രായത്തിൽ ഇതൊക്കെ വേണമോ എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. കാരണം, പഠിക്കേണ്ട സമയത്ത് പഠിക്കാതെ ';സ്മാര്ട്ടകാൻ' നടന്നാൽ നഷ്ടപ്പെടുന്നത് പലതാണ്. അവർ സ്മാർട്ട്‌ ആകണം അത് നല്ലതിന് മാത്രം.
മക്കളെ നടക്കുന്ന വഴിയിലല്ല നടക്കേണ്ടുന്ന വഴിയിലാണ് അഭ്യസിപ്പിക്കേണ്ടത്( സദൃശ്യ.22:6) എന്ന് മറക്കാതിരിക്കട്ടെ.

Contact

Name

Email *

Message *