ആരും വഞ്ചിക്കപ്പെടരുത്.....

എന്താണ് കൃപയുടെ സുവിശേഷത്തിലെ പഠനം ?, കൃപയുടെ സുവിശേഷം എതിർക്കപെടെണ്ടത് ആണോ ? നിങ്ങൾ വിലയിരുത്തുക Based on Grace Gospel Teacher Joseph Prince's Destined to Reign............................... 1. കൃപയും നിയമവും പരസ്പരം വിരുദ്ധമാണ് .[ A .D 85-160 ജീവിച്ചിരുന്ന മാർഷൻ ഈ വിശ്വാസം പഠിപ്പിച്ചിരുന്നു-. പൗലോസ് അപ്പസ്തോലനെ സത്യവിശ്വാസത്തിന്റെ ആശ്രയിക്കാവുന്ന ഉറവിടമായി കണക്കാക്കിയ മാർഷൻ, ക്രിസ്തു കൊണ്ടുവന്ന രക്ഷയുടെ സന്ദേശം മനസ്സിലാക്കിയ ഒരേയൊരു അപ്പസ്തോലൻ പൗലോസായിരുന്നെന്ന് മാർഷൻ കരുതി]
2. കൃപ ഏകപക്ഷിയവും ന്യായരഹിതവും ആണെന്ന്കൃപയുടെ സുവിശേഷകർ പഠിപ്പിക്കുന്നു .... - [ദൈവിക നീതി മാനുഷിക നീതി പോലെ അല്ല എന്ന് മനസിലാക്കുന്നില്ല...വിശ്വാസത്തിന്റെയും, അനുസരണയുടെയും പ്രാധാന്യം കുറച്ചു കാണിക്കുന്നു ]
3. ക്രിസ്ത്യിയത ആദ്യം മുതൽ അവസാനം വരെ ലാഘവം നിറഞ്ഞത്‌ / ആയാസരഹിതമാണെന്ന് എന്ന് പഠിപ്പിക്കുന്നു [ സ്വര്ഗരാജ്യം ഒരു ക്ഷേമ രാഷ്ട്രം പോലെ ആണ് എന്ന് പഠിപ്പിക്കുന്നു- ]
4. വിശ്വാസികൾ പാപക്ഷമ ചോദിക്കേണ്ടതില്ല .
5. മോശയും ക്രിസ്തുവും വിരുദ്ധ നിലപാടുകളാണ് പഠിപ്പിച്ചത് .
6. നിയമം ദുഷ്ടരെ കുറ്റം വിധിക്കുന്നു അതുകൊണ്ട് ക്രിസ്തു നിയമത്തെ നീക്കം ചെയ്തിരിക്കുന്നു .
7. നിയമതെകുരിച്ചു പഠിപ്പിക്കുന്നത് ജനത്തെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നു അതിനാൽ അവ സഭകളിൽ പരമാവതി ഒഴിവാക്കണം .
8. നിതികരണം എന്നാ ദാനം നമ്മൾ പാപി ആയിരിക്കുന്ന അവസ്ഥയിൽ നല്കികൊണ്ടിരിക്കുന്നു .
9. ക്രിസ്തുവിന്റെ ക്ഷമ വ്യവസ്തകളില്ലതതാണ്.
10. പഴയനിയമത്തിൽ ദൈവം നിത്യമായി കോപിച്ചിരിക്കുന്നു എന്നാൽ പുതിയ നിയമത്തിൽ ദൈവം നിത്യമായി സന്തോഷിക്കുന്നു.
11. ദൈവം രാഷ്ട്രങ്ങളുടെ ദുഷ്ടതയ്ക്ക് അവയെ ശിക്ഷിക്കില്ല...
12. ദൈവം ജനങ്ങളെയും, നഗരങ്ങളെയും ,രാഷ്ട്രങ്ങളെയും ശിക്ഷിച്ചാൽ ദൈവം യേശുവിനോട് ക്ഷമചോദിക്കേണ്ടി വരും .
13. വിശ്വാസികളെ അവരുടെ പാപത്തിനു ശിക്ഷിക്കുകയില്ല.
14. നമ്മൾ പാപം ചെയ്യുന്നത് അവസാനിപ്പിക്കുന്നില്ല...എന്നാൽ ദൈവം നമുടെ ഈ അവസ്ഥയില തൃപ്തനാണ് .
15. ദൈവത്തെ നാം കുടുതൽ അറിഞ്ഞതുകൊണ്ട് നാം കുടുതൽ കണക്കുബോധിപ്പിക്ക്വാൻ ബാധ്യസ്ഥനല്ല ...സത്യം വ്യക്തമായി അറിഞ്ഞിട്ടും പരാജയപെട്ടത് കൊണ്ട് നാം കുടുത്തൽ ശിക്ഷിക്കപെടില്ല .കുടുത്തൽ വിചാരണയോ കഷ്ട്ടതയോ അനുഭവിക്കേണ്ടി വരുകയില്ല .
16. ദൈവത്തിന്റെ വചനമല്ല ക്രിസ്തുവിന്റെ വചനമാണ് വിശ്വാസത്തെ ഉല്പാതിപ്പിക്കുന്നത്
17. ദൈവത്തിന്റെ വചനവും ക്രിസ്തുവിന്റെ വചനവും തമ്മിൽ യോജിച്ചു പോകുന്നില്ല .
18. ക്രിസ്ത്യാനികൾക്ക് ക്ഷമിക്കപെടാത്ത പാപം ചെയ്യാൻ കഴിയില്ല.
19. ഒരിക്കൽ രക്ഷികപെട്ടാൽ എന്നെന്നേക്കും രക്ഷിക്കപെട്ടു .
20. യേശുവിന്റെ പഠിപ്പിക്കലുകൾ സ്വീകരിക്കേണ്ടതില്ല കാരണം അവ പഴയ നിയമത്തിന്റെ ഭാഗമാണ് . പുതിയനിയമം ആരംഭിക്കുന്നത് യേശുവിന്റെ പീഡനുഭാവത്തിന്റെ ആരംഭം മുതൽ ആണ് ...
21. സുവിശേഷങ്ങളിൽ നിന്ന് നമ്മൾ പ്രമാണങ്ങളോ പ്രബോധനങ്ങലോ സ്വീകരിക്കേണ്ടതില്ല ...കാരണം യേശു മരണത്തിൽ നിന്ന് ഉയർത്തപെട്ട ശേഷമുള്ള പ്രമാണങ്ങൾ മാത്രമേ നാം സ്വീകരിക്കെണ്ടാതുള്ളൂ .
22. യേശു സഭയെ അഭിസംബോധന ചെയ്തട്ടില്ല. പൗലോസ് മാത്രമേ സഭയെ അഭിസംബോധന ചെയ്തിട്ടുള്ളൂ ആയതിനാൽ പൌലോസിനു മാത്രമാണ് പ്രമാണം / പ്രബോധനം ഉണ്ടാക്കാനുള്ള അവകാശം .
23. ഏറ്റു പറച്ചിൽ എന്നാൽ കർത്താവിനോടു നടത്തുന്ന തുറന്ന സംഭാഷണം മാത്രമാണ്. പശ്ചാത്താപം അല്ല. നമ്മുടെ പാപം ആദ്യമേ ക്ഷമിച്ചതിനാൽ ഇനി പശ്ചാത്താപം നടത്തേണ്ട ആവശ്യം ഇല്ല.
24. പാപം ഏറ്റുപറയേണ്ടതുങ്കിൽ അതിനു മാത്രമേ നേരം കാണു. അത് കൊണ്ട് പാപ ഏറ്റു പറച്ചിൽ അനാവശ്യമാണ് ..
25. 1 യോഹന്നാൻ 1 അധ്യായം സഭകള്ക്ക് വേണ്ടി എഴുതിയതനെങ്ങിലും അത് ജ്ഞാനവാദത്തിന്റെ ഭാഗമായതിനാൽ അവ ഉപേക്ഷിക്കേണ്ടതുണ്ട് .
26. പൗലോസ് പാപം ഏറ്റുപറയാൻ നമ്മെ പഠിപ്പിച്ചില്ല.
27. പഴയനിയമത്തിന്റെ കല്പനകളിൽ നിന്ന് നമ്മെ മോചിപ്പിക്കാനാണ് ക്രിസ്തു മരിച്ചത് .
28. നിയമം നമ്മൾ പഠിപ്പിക്കേണ്ടതില്ല എന്ന് മാത്രമല്ല ,കൃപ നമ്മൾ പ്രസംഗിക്കുകയും വേണം ....[ പുതിയ നിയമത്തിൽ 1050 കല്പനകൾ ഉണ്ട് ...അവയൊന്നും അനുസരിക്കെണ്ടാതില്ല ]
29. കുറ്റംവിധിക്കൽ / ആണ് എല്ലാ പ്രശ്നന്കളുടെയും മൂല കാരണം [ യാഥാർത്ഥ്യത്തിൽ പാപമാണ് വിധിയുടെ കാരണം ]
30. ചീത്ത മനസാക്ഷിയാണ് നമ്മുടെ വിഴ്ച്ചകൾക്കും പാപത്തിനും നമ്മെ കുറ്റ പെടുത്തുന്നത് [ പാപം അല്ല പ്രശ്നം മനസക്ഷിയാണ് പ്രശ്നംകാരണം ....?]
31. പരിശുധല്മാവ് പപതെകുറിച്ചോ ന്യായ വിധിയെകുറിച്ചോ നമ്മെ കുറ്റം വിധിക്കില്ല.
32. പരിശുധല്മാവ് നാം പാപം ചെയ്യുമ്പോൾ നമ്മുടെ നീതികരണത്തെ മാത്രമേ കുറ്റം വിധിക്കുകയുള്ളൂ .
33. പിശാചു 10 കല്പനകളെ ഇഷ്ടപെടുന്നു.
34. നിയമം പോലോസിനെ പാപത്തിന്റെ വഞ്ചനയിൽ വീഴ്ത്തി.
35. പൗലോസ് പാപത്തിൽ തുടർന്നു എന്നാൽ അവനെ ആരും വിധിക്കില്ല എന്നറിഞ്ഞിരുന്നു...
36. മുടിയനായ പുത്രൻ ഒരിക്കലും മനസന്തരപെട്ടില്ല എന്നാൽ ഭക്ഷണം കിട്ടാതായപ്പോൾ അപ്പനെ മനസിലാക്കുക മാത്രമേ ചെയ്തോള്ളൂ .
37. നാം പാപത്തെകുറിച്ചും മനസന്തരതെകുറിച്ചും ന്യായവിധിയെകുറിച്ചും സംസരിക്കെണ്ടാതില്ല ....ദൈവത്തിന്റെ നന്മയെകുറിച്ചു മാത്രം സംസാരിക്കുക .
38. പാപികളെ സഹായിക്കാനായി യേശു മോശയുടെ നിയമങ്ങൾ സ്ഥിരമായി ലംഗിച്ചുകൊണ്ടിരുന്നു .
39. പഴയ നിയമത്തിൽ പാമ്പുകടിയെറ്റ ദൈവ നിക്ഷേദികളായ / കലാപകാരികളായ പാപികളെ ദൈവം ഒരിക്കലും വ്യവസ്ഥ രഹിതമായി രക്ഷിച്ചില്ല .എന്നാൽ പുതിയ നിയമത്തിൽ വിശ്വാസികളായ പാപികളെ വ്യവസ്തരഹിതമായി രക്ഷിക്കുന്നു.
40. നിയമത്തെ കൃപാസനത്തിനടിയിൽ ഒളിപ്പിക്കാൻ ദൈവം ഇസ്രയിലിനെകൊണ്ട് പത്തു കല്പനകളെ ഉടമ്പടിയുടെ പേടകത്തിൽ വയ്പ്പിച്ചു .
41. അബ്രാഹത്തിന് കൃപയുടെ ഉടമ്പടി ഉണ്ടായിരുന്നു ...എന്നാൽ മോശയ്ക്കു പ്രവർത്തിയുടെ നീചമായ ഉടമ്പടി ആണ് ഉണ്ടായിരുന്നത്.
42. ഈജിപ്തിൽ നിന്ന് സീനായ് മലവരെ പുർണമായ കൃപയിലാണ് ഇസ്രയേൽ യാത്രചെയ്തത് .
43. മാനസാന്തരം എന്നാൽ കരച്ചിലോ വിലാപമോ അല്ല നിങ്ങളുടെ മനസ് ഒന്നില നിന്ന് മറ്റൊന്നിലേക്കു തിരിക്കലാണ് .
44. മാനസാന്തരത്തിന്റെ സിദ്ധാന്തം വിശ്വസികൽക്കുള്ളതല്ല.
45. കൃപയാണ് അധ്യാപകൻ അതുകൊണ്ട് നമുക്ക് ഇനി നിയമ വേണ്ട .
46. കൃപ പ്രസംഗിക്കുകയാണ് ഏറ്റവും ശക്തമായ സുവിശേഷവൽക്കരണം
47. കൃപയുടെ സുവിശേഷം ആദ്യം പ്രസംഗിക്കുന്നത് പൗലോസ് ആണ്.
48. കൃപയുടെ സുവിശേഷം പ്രസംഗിച്ചിരുന്ന കൊറിന്ത് സഭയിലെ വിശ്വസികളുടെ പാപത്തിനു നേരെ പൌലോസ് കണ്ണടച്ചു എന്നാൽ നിയമം പഠിപ്പിച്ച ഗലാത്തിയരെ പൗലോസ് കുറ്റപെടുത്തി
49. കൃപയിൽ നിന്ന് വീഴുക എന്നാൽ പാപം ചെയ്യുക എന്നല്ല നിയമതിലേക്ക് തിരികെ പോകുക എന്നാണ്.
50. നിയമം പ്രസംഗിക്കുന്നവര്ക്ക് ലജ്ജിക്കെണ്ടതില്ല.മനുഷ്യരുടെ പ്രീതി ലഭിക്കും.
51. ഉപവാസം അനാവശ്യമാണ്..അത് പുതിയ നിയമത്തിൽ കാലാന്തരത്തിൽ എഴുതി ചേർത്തപെട്ടതാണ് .
52. ക്രിസ്തുവിനെ സാത്താൻ കല്ലുകളിൽ നിന്ന് അപ്പം ഉണ്ടാക്കാൻ പറഞ്ഞു പരീക്ഷിച്ചപ്പോൾ യാഥാർത്ഥ്യത്തിൽ സത്താൻ ചെയ്തത് ദൈവത്തിന്റെ സ്നേഹത്തിൽ വിശ്വസികാതെ നിയമത്തിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

Contact

Name

Email *

Message *