ശാരോൻ പത്തനംതിട്ട ഡിസ്ട്രിക്റ്റ് കണ്‍വൻഷൻ 

പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പത്തനംതിട്ട ഡിസ്ട്രിക്റ്റ് കണ്‍വൻഷൻ ജനുവരി 2 മുതൽ 5 വരെ മെക്കൊഴൂർ മോടിയിൽ ബ്രദർ പി റ്റി സാമുവേലിന്റെ ഭാവനാങ്കനത്തിൽ തയ്യാർ ചെയ്യുന്ന ഗ്രൗണ്ടിൽ നടക്കും. ഡിസ്ട്രിക്റ്റ് മിനിസ്റ്റർ പാസ്റ്റർ വി ജെ തോമസ്‌ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബി മോനച്ചൻ, പോൾ ഗോപാലകൃഷ്ണൻ, കെ ജെ മാത്യു, ഡോ. ബി വർഗിസ് തുടങ്ങിയവർ പ്രസംഗിക്കും.  3 നു നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ജെസ്സി കോശി ഉമ്മൻ , 4 നു നടക്കുന്ന സി ഈ എം-സണ്ടേസ്കൂൾ സമ്മേളനത്തിൽ പാസ്റ്റർ സാബു പോൾ എന്നിവർ പ്രസംഗിക്കും. 5 നു സംയുക്ത ആരാധനയും നടക്കും, കർത്തൃമേശ ശുശ്രുഷക്ക് സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി എം ജോണ്‍ നേതൃത്വം നല്കും.സെലെസ്റ്റിയൽ വോയിസ്‌ ഗാനങ്ങൾ ആലപിക്കും.

Contact

Name

Email *

Message *