എഴുത്തിന്റെ ലോകത്തേക്കുള്ള ആദ്യ കാൽവെയ്പ്.

ഹൈ സ്കൂളിൽ പഠിക്കുമ്പോൾ എന്റെ സഹാപാടിയായിരുന്ന ഹാരി രമേശ്‌ ഒരിക്കൽ ടൂർ കഴിഞ്ഞു വന്നതിന്റെ കഥ പറഞ്ഞു, ഇതൊരു യാത്രാ വിവരണമായി എഴുതിയാൽ കൊള്ളാമായിരിക്കുമെന്നു അവൻ പറഞ്ഞപ്പോൾ വരെ ഞാൻ എഴുത്ത് തുടങ്ങിയിട്ട് പോലുമില്ല. ഇത് എട്ടാം ക്ലാസിലെ കാര്യമാണ്. അവൻ അത് എഴുതിയോ എന്ന് ഞാൻ ഓർക്കുന്നില്ല, പക്ഷെ അന്ന് മുതൽ ഞാൻ പലതും കുത്തി കുറിക്കാൻ തുടങ്ങി. എഴുതി കൂട്ടിയത് ചില്ലറയൊന്നും അല്ല. പക്ഷെ ആ കയ്യെഴുത്തുകൾ പതിഞ്ഞ നോട്ട് ബുക്കുകൾ പലതും പല കാലങ്ങളിലായി ചിതൽ കൊണ്ട് പോയി. പിന്നീട് പത്താം ക്ലാസിൽ ആയപ്പോൾ ചുമ്മാ രസത്തിന് കയ്യെഴുത്ത് പത്രം ഇറക്കി, ഷിനുവും കൂടെ കൂടി. പിന്നീടു പ്ലസ്‌ ടു വിലും രണ്ടു വർഷവും പത്രങ്ങൾ ചെയ്തു. വായനക്കാർ ധാരാളം ഉണ്ടായിരുന്നു. ദിനവെടി ദിനപ്പത്രവും കുഞ്ചി ടൈംസ്‌ ഉം ഭാർഗവാൻ ടൈംസ്‌ ഉം ഒക്കെയാണ് പത്ര പ്രവർത്തന ലോകത്തിലേക്കുള്ള എന്റെ ആദ്യ കാൽവെയ്പ്പ്. ഡിഗ്രിക്ക് പഠിക്കുമ്പോൾ കത്തോലിക്കാ സെമിനാരിയിൽ പഠിക്കുന്ന സെമിനാരി യന്മാരായിരുന്നു  എന്റെ പുതിയ വായനക്കാർ. കന്യക മറിയയും മറ്റും ഒക്കെ ചൂടുള്ള ചർച്ചകളായിരുന്നു.  ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ 250 ലധികം ലേഖനങ്ങൾ വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. മൂന്ന് പുസ്തകങ്ങൾ പുറത്തിറങ്ങി. അടുത്ത പുസ്തകം ഉടൻ പ്രതീക്ഷിക്കാം. കർത്താവ്‌ എത്ര നല്ലവൻ 

Contact

Name

Email *

Message *